ഐസിഫോസ് ഉബുണ്ടു ഹെല്പ് ഡെസ്കിലേക്കു സ്വാഗതം
ഉബുണ്ടു സോഫ്റ്റ്‌വെയർ ഉപയോഗത്തിലെ ഉപഭോക്തൃ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മാർഗ നിർദേശങ്ങൾ നൽകുന്നതിനും ഐസിഫോസ് ഇ- ഗവേണൻസ് ഹെല്പ്ഡെസ്ക് ഒരുക്കിയിരിക്കുന്നു. ചാറ്റ് ബോട്ട് വഴി പരിഹരിക്കാനാകാത്ത പ്രശ്നങ്ങൾ ഉപഭോക്താവിന് അവയുടെ ഹ്രസ്വ വിവരണം നൽകിക്കൊണ്ട്, ആവശ്യമെങ്കിൽ അതിനു സഹായകമായ സ്ക്രീന്‍ഷോട്ടുകളോ ഡോക്യുമെന്‍റുകളോ അപ്പ്‌ലോഡ് ചെയ്ത് സപ്പോര്‍ട്ട് ടിക്കറ്റ് സൃഷ്ടിക്കാം. പ്രശ്നം പൂര്‍ണമായി പരിഹരിക്കുന്നതുവരെ ടിക്കറ്റിന്റെ നില ഉപഭോക്താവിന് പരിശോധിക്കാം.